photo

പാവറട്ടി: മുല്ലശ്ശേരി മണൽപ്പുഴ - കണ്ണോത്ത് സംയുക്ത കോൾപടവിൽ നിലം ഒരുക്കി കളക്ടർ അർജുൻ പാണ്ഡ്യൻ താരമായി. കഴിഞ്ഞ ദിവസം രാവിലെ പാടശേഖരത്തിലെത്തിയ കളക്ടർ കർഷകരുമായി കൃഷിവിശേഷങ്ങൾ അന്വേഷിച്ചറിഞ്ഞു. അതിനുശേഷം നിലം ഒരുക്കുന്ന ട്രാക്ടറുമായി പാടശേഖരത്തിലേക്കിറങ്ങി. ട്രാക്ടർ ഓടിച്ച് നിലം ഉഴുതുമറിച്ചു. 336 ഏക്കർ വരുന്ന മണൽപ്പുഴ കണ്ണോത്ത് സംയുക്ത കോൾപടവിന്റെ ഒരു ഭാഗത്ത് നടീൽ ആരംഭിച്ചിച്ചിട്ടുണ്ട്. മറുഭാഗത്ത് കൃഷി ആരംഭിക്കാനുള്ള നിലം ഒരുക്കത്തിലാണ് കർഷകർക്കൊപ്പം കളക്ടറും ചേർന്നത്. ഡെപ്യൂട്ടി കളക്ടർ കെ.ജി.പ്രാൻസിംഗ്, മുല്ലശ്ശേരി കൃഷി അസി. ഡയറക്ടർ ബെറ്റ്‌സി മെറീന ജോൺ, കൃഷി ഓഫീസർ സി.ആർ.രാഗേഷ്, കർഷകരായ കെ.പി.മുഹമ്മദ്, കെ.പി.രാജേഷ്, എം.ജി.രജീഷ് എന്നിവരും കളക്ടർക്കൊപ്പമുണ്ടായി.