foto

മണ്ണുത്തി: ഐ.എസ്‌.ഒ സർട്ടിഫിക്കേഷൻ നേടിയ ഒല്ലൂർ നിയോജക മണ്ഡലത്തിലെ കുടുംബശ്രീ സി.ഡി.എസ് , എ.ഡി.എസുകൾക്കുള്ള എം.എൽ.എയുടെ ആദരം സംഘടിപ്പിച്ചു. മണ്ഡലം എം.എൽ.എയും മന്ത്രിയുമായ അഡ്വ.കെ.രാജൻ ആദരം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ വലിയൊരു വനിതാ കൂട്ടായ്മയാണ് കുടുംബശ്രീയെന്നും കേരളത്തിൽ അതിന് ചെയ്യാനാവുന്നതിന്റെ എല്ലാറ്റിന്റെയും ഉന്നതിയിലെത്തി നിൽക്കുന്ന കാലമാണിതെന്നും ആദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മന്ത്രി പറഞ്ഞു. മാടക്കത്തറ പഞ്ചായത്തിന്റെ സ്നേഹസമ്മാനമായി പഞ്ചായത്ത് ജീവനക്കാരൻ ഷിജു ഷെരീഫ് വരച്ച മന്ത്രിയുടെ ചിത്രം കൈമാറി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി അദ്ധ്യക്ഷത വഹിച്ചു. മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, വി.പി.സാലിഹ് എന്നിവർ വിശിഷ്ടാതിഥികളായി. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.രാധാകൃഷ്ണൻ, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.