പാവറട്ടി : യൂത്ത് ചേംബർ എളവള്ളി ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ സെന്ററിന്റെയും അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെഡിക്കൽ സയൻസിന്റെയും ഇസാഫ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ടി.എൻ.ലെനിൻ അദ്ധ്യക്ഷനായി. സർഫാസ് മുഹമ്മദ്, അഭിജിത്ത്, കെ.പി.ശ്രീജിത്ത്, ജീജോ ജോസ് എന്നിവർ സംസാരിച്ചു. എളവള്ളി പഞ്ചായത്ത് കേന്ദ്രികരിച്ചാണ് പാലിയേറ്റിവ് കെയർ പ്രവർത്തിക്കുക. ഏഴ് ചികിത്സാ വിഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ എളവള്ളി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ 422 പേർ പങ്കെടുത്തു.