kiridam
കൊടുങ്ങല്ലൂർ ടെക്‌നിക്കൽ സ്‌കൂൾ കൊടിക്കുന്നിൽ സുരേഷ് എം.പിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു.

കൊടുങ്ങല്ലൂർ : സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ, കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈ സ്‌കൂൾ ഓവറാൾ നേടി. ഓവറാൾ കിരീടം കൂടാതെ സയൻസ് സ്റ്റിൽ മോഡൽ, കാർപെന്ററി വർക്ക്, മെറ്റൽ എൻഗ്രേവിംഗ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി. വർക്കിംഗ് മോഡൽ വിഭാഗത്തിൽ കുട്ടികൾ അവതരിപ്പിച്ച ഡിജിറ്റൽ കൃഷി യന്ത്രം മേളയിലെ ആകർഷണമായി. ആകെയുള്ള 13 ഇനങ്ങളിൽ 12 ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കി. 2023 ലെ മേളയിൽ ചാമ്പ്യന്മാരായിരുന്ന കൊടുങ്ങല്ലൂർ ടീം കഴിഞ്ഞ വർഷം മൂന്നാമതെത്തി. ഈ വർഷം വാശിയോടെ പ്രവർത്തിച്ച് ചാമ്പ്യൻപട്ടം തിരിച്ചുപിടിച്ചു. ഞായറാഴ്ച്ച സമാപന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയിൽ നിന്നും സമ്മാനമേറ്റുവാങ്ങി.