കൊടുങ്ങല്ലൂർ : തെരുവുനായയുടെ ആക്രമണത്തിൽ പത്ര ഏജന്റ് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. കേരളകൗമുദി ലോകമലേശ്വരം നോർത്ത് ഏജന്റ് രാധാകൃഷ്ണൻ, പുതിയ റോഡ് ചള്ളിയിൽ ബൈജു, കാവിൽ കടവ് മുല്ലേഴത്ത് അരുൺ കൃഷ്ണ എന്നിവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാവിൽക്കടവ് മയൂരേശ്വരപുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് ഞായറാഴ്ച രാവിലെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. നാല് മാസം മാത്രം പ്രായമുള്ള തെരുവ് നായയാണ് ആക്രമിച്ചത്. ഇതിനെ ചങ്ങലയിൽ പൂട്ടി നിരീക്ഷിച്ചു വരുകയാണ്.