അന്നമനട: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളും സ്വർണവും കളവ് പോയതിലും പിണറായി വിജയൻ സർക്കാർ
രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി അന്നമനട പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബി.ജെ.പി സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് ലോജനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. കാർത്തികേയൻ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി ഷാജു മറ്റത്തിൽ, ശ്യാം നാരായണൻ, കൃഷ്ണൻ പാണാട്ട്, രാജീവ്, രഞ്ജീവ് എന്നിവർ പ്രസംഗിച്ചു.