ss

തൃശൂർ: പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐ നിലപാടിൽ ഉറച്ചുനിന്നാൽ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അവർ ഉറച്ച് നിൽക്കുമോയെന്ന് അറിയാൻ ജനങ്ങൾക്കും പ്രതിപക്ഷത്തിനും താത്പര്യമുണ്ട്. മുഖ്യമന്ത്രിയുടെ മകനെതിരെ ഇ.ഡി അയച്ച നോട്ടീസ് അന്തരീക്ഷത്തിൽ നിൽക്കുകയാണ്. എൽ.ഡി.എഫിലോ ക്യാബിനറ്റിലോ ചർച്ച ചെയ്യാതെയാണ് പി.എം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞത്.

കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. അതുപറഞ്ഞ് പരിഹരിച്ചിട്ടുണ്ട്. കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് തദ്ദേശ തിരഞ്ഞെടുപ്പിലാണ്. ഭാരവാഹി പട്ടികയിൽ തിരുത്തലുണ്ടാകുമോ എന്ന ചോദ്യത്തിന് ആലോചിച്ച് ഉചിതമായത് ചെയ്യുമെന്നായിരുന്നു മറുപടി.