inauguration
2

അന്നമനട: പുളിക്കൽ കുടുംബയോഗത്തിന്റെ 11-ാം വാർഷിക പൊതുയോഗം പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ കേരളകൗമുദി തൃശൂർ യൂണിറ്റ് മാനേജർ സി.വി. മിത്രൻ ഉദ്ഘാടനം ചെയ്തു. മാള ഗുരുധർമ്മം ഹോസ്പിറ്റൽ ചെയർമാനും കുടുംബയോഗം രക്ഷാധികാരിയുമായ പി.കെ. സുധീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് പി.പി. സതീശൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എസ്. സുനിൽകുമാർ,പി.ബി. അശോകൻ, രേഖ അശോകൻ, ബിനുരാജ് പി.പുളിക്കൽ എന്നിവർ പ്രസംഗിച്ചു.