ചേർപ്പ് : സി.പി.ഐ എട്ടുമന ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ നിർവഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം പി.എ.ഷെമീർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ജോബി , മുൻ എം.എൽ.എ ഗീതാ ഗോപി, എം.നാരായണദാസ്, ഇ.എസ്.പ്രതീഷ്, ഷീല ഭരതൻ, സുനിത ജിനു, കെ.വി.സുരേഷ്, ഓമന കുട്ടമോൻ എന്നിവർ സംസാരിച്ചു.