
തൃശൂർ:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.സുധാകരൻ എം.പിയെ തൃശൂർ ശക്തൻ നഗറിലെ സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിൽ യാത്ര ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ ചികിത്സ തേടിയത്. ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം ഫിസിഷ്യൻ ഡോ.സി.എൽ.വിക്ടർ, കാർഡിയോളജിസ്റ്റ് ഡോ.രാജു സക്കറിയ എന്നിവരാണ് പരിശോധിച്ചത്. ഡ്രിപ്പ് ഇടുക മാത്രമാണ് ചെയ്തതെന്നും മരുന്നൊന്നും ആവശ്യമായി വന്നില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വൈകിട്ട് 3.45 ഓടെ സുധാകരൻ ആശുപത്രി വിട്ടു.