council

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ വഴി നിർദ്ദേശിക്കപെട്ടിട്ടുള്ള ഇടപ്പള്ളി തവനൂർ തീരദേശ റെയിൽവേ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് തീരദ്ദേശ റെയിൽവേ ആക്ഷൻ കൗൺസിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. തീരദേശ റെയിൽവേ ആവശ്യവുമായി നിരവധി സമരങ്ങൾ നടത്തിയിട്ടുള്ള മൺ മറഞ്ഞവരെ അനുസ്മരിച്ച് ആരംഭിച്ച യോഗത്തിൽ സി.എസ്.തിലകൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, തിരുവഞ്ചിക്കുളം ക്ഷേത്രങ്ങൾ, മാർത്തോമ തീർത്ഥ കേന്ദ്രം, ചെട്ടിക്കാട് പള്ളി, ചേരമാൻ ജുമാ മസ്ജിദ് തുടങ്ങി അതിപുരാതന ആരാധാനാലയങ്ങൾ നിർദ്ദിഷ്ട റെയിൽപാതയുടെ പരിധിയിൽ വരുന്നത് കൊണ്ട് തീർത്ഥാടന ടൂറിസത്തിനും, യാത്രാ ക്ലേശം പരിഹരിക്കാനും റെയിൽവേ സഹായകമാവുമെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടികാട്ടി. പി.എ.സീതി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ വാത്യേടത്ത്, ഡോ.ചന്ദ്രൻ പുത്തേഴത്ത്, പ്രൊഫ.കെ.അജിത, ഡോ.ഹംസ കൊണ്ടാമ്പിള്ളി, സലീം തോട്ടുങ്ങൽ, അഡ്വ.അബ്ദുൽ ഖാദർ കണ്ണേഴത്ത്, കെ.എച്ച്.ശശികുമാർ, ഉസ്മാൻ കൊടുങ്ങല്ലൂർ, എ.എം.അബ്ദുൽ ജബ്ബാർ, വി.ആർ.രഞ്ജിത്ത് മാസ്റ്റർ, എം.എ.ഇബ്രാഹീം, അബ്ദുൽ റഷീദ്, സുഗുണൻ പ്രിയദർശിനി തുടങ്ങിയവർ സംസാരിച്ചു.