photo-
1

മാള : സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത ഒ.ജെ.ജനീഷിനെ മാള എസ്.എൻ.ഡി.പി യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ജെനീഷിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സിനീഷ് നാരായണൻ, സെക്രട്ടറി അമൽ അതിയാരത്ത്, അഡ്വ.വിഷ്ണുപ്രസാദ്, സുമേഷ് ചന്ദ്രൻ മാരിക്കൽ എന്നിവർ പങ്കെടുത്തു.