
തൃശൂർ: ലൂർദ് കത്തീഡ്രലും വൈ.എം.സി.എയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ കേരള കരോൾ കോംപറ്റീഷൻ 2025 'ക്രിസ് ട്യൂൺസ് നോയൽ മെലഡീസ്' ഡിസംബർ 21ന് വൈകീട്ട് 5.30ന് കത്തീഡ്രൽ അങ്കണത്തിൽ നടക്കും. വികാരി ഫാ. ജോസ് വല്ലൂരാൻ, പ്രോഗ്രാം ജനറൽ കൺവീനർ ഫാ. പ്രിജോവ് വടക്കേത്തല എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50000, 30000, 20000 രൂപ വീതം സമ്മാനിക്കും. ക്രിസ്മസ് ഗാനം ആലപിക്കുന്നതിന്റെ വീഡിയോയുടെ ഡോക്യുമെന്റ് ഫയൽ 9895647709 എന്ന നമ്പറിലേക്ക് ഡിസംബർ 11ന് ഉച്ചയ്ക്ക് 12ന് മുമ്പായി അയച്ച് രജിസ്റ്റർ ചെയ്യണം. വൈ.എം.സി.എ പ്രസിഡന്റ് ജോജു മഞ്ഞില, പ്രോഗ്രാം കോഓർഡിനേറ്റർ ജോസ് ചിറ്റാട്ടുകര, ഷാജി ചെറിയാൻ നടക്കാവുകാരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.