അന്നമനട: കേരള പഞ്ചായത്ത് വാർത്താ ചാനലിന്റെ സംസ്ഥാനതലത്തിലെ മികച്ച പഞ്ചായത്തിനുള്ള സ്മൃതിരേഖ പുരസ്‌കാരം അന്നമനട പഞ്ചായത്തിന്. കണ്ണൂരിലെ നാറാത്ത് നടന്ന 'ധ്വനി തദ്ദേശോത്സവം'സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് അവാർഡ് ഏറ്റുവാങ്ങി. സി.ഇ.ഒ: മദൻമോഹൻ, കില ഫാക്കൽറ്റി മോയി, ജില്ലാ ഫാക്കൽറ്റി കെ.പി.രത്‌നാകരൻ, പപ്പൻ കുട്ടമത്ത് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.