photo-

കുഴിക്കാട്ടുശ്ശേരി: ഗ്രാമിക മോഹൻ - സുബ്രഹ്മണ്യൻ നാടക പുരസ്‌കാരം നാടക സംവിധായകൻ ജോബ് മഠത്തിലിന് സമർപ്പിച്ചു.

15000 രൂപ, പ്രശസ്തിപത്രം, സ്മൃതിഫലകം എന്നിവയടങ്ങുന്ന പുരസ്‌കാരം കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി

കരിവെള്ളൂർ മുരളിയാണ് സമർപ്പിച്ചത്. നാടക പ്രവർത്തകരായിരുന്ന മോഹൻ രാഘവനും കെ.കെ.സുബ്രഹ്മണ്യനും അനുസ്മരിച്ച സംഗമം നടൻ മുരുകൻ ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡന്റ് പി.കെ.കിട്ടൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി.ബാലകൃഷ്ണൻ, കെ.ബി.ഹരി, ഡോ. എം.എസ്.സുരഭി, മാളു ആർ.ദാസ്, സുരേഷ് മുട്ടത്തി, ടി.എസ്.ജെനീഷ് എന്നിവർ സംസാരിച്ചു. നാടകങ്ങൾ തമാശയും ഭടനും വേദിയിൽ അവതരിപ്പിച്ചു.