
തൃശൂർ: 20 മുതൽ 24 വരെ റുവാണ്ടയിലെ കിഗാലിയിൽ നടക്കുന്ന ആറാം ലോക കാർഷിക വനവത്കരണ കോൺഗ്രസിലേക്ക് കേരള കാർഷിക സർവകലാശാലയിലെ വനശാസ്ത്ര കോളേജിൽ നിന്നുള്ള ഗവേഷകരുടെ സംഘവും. കാർഷിക സർവലാശാല ഡയറക്ടർ ഒഫ് എഡ്യുക്കേഷൻ, സിൽവി കൾച്ചർ ആൻഡ് അഗ്രോഫോറസ്ട്രി വിഭാഗം മേധാവി ഡോ. ടി.കെ.കുഞ്ഞാമു, കേരള ബയോഡൈവേഴ്‌സിറ്റി ബോർഡ് മെമ്പറും ഫോറസ്റ്റ് ബയോളജി ആൻഡ് ട്രീ ഇംപ്രൂവ്‌മെന്റ് വിഭാഗം മേധാവി ഡോ. എ.വി.സന്തോഷ്‌കുമാർ, സിൽവി കൾച്ചർ ആൻഡ് അഗ്രോഫോറസ്ട്രി വിഭാഗം പ്രൊഫ. ഓൺ അഗ്രോഫോറസ്ട്രി ഇൻചാർജുമായ ഡോ. വി.ജമാലുദ്ദീൻ, പി.നിയാസ്, ഡോ. സുസ്മിത ശിൽ, എൽദോസ് ജോർജ്, സജിത സിറിൽ എന്നിവർ ഉൾപ്പെട്ടതാണ് സംഘം.