jubilee

തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന ദ്വിദിന ദേശീയ മെഡിക്കൽ കോൺഫറൻസ് ജുബികോൺ 2025 സമാപിച്ചു. ബിൽഹ ആൻ ജിക്കിയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച കോൺഫറൻസിൽ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. കെ.വി.വിശ്വനാഥൻ മുഖ്യാതിഥിയായി. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, സി.ഇ.ഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, വൈസ് പ്രിൻസിപ്പൽ ഡോ. പദ്മകുമാർ എന്നിവർ ആശംസകളർപ്പിച്ചു. ഡോ. ഹർഷ ഹാലഹള്ളി, ഡോ. ബേബി ചക്രപാണി, ഡോ. ആദിത്യ സഞ്ജയ് ഗുപ്ത, ഡോ. ശ്രീകുമാർ പിള്ള എന്നിവർ സംസാരിച്ചു.