adharichu

കൊടുങ്ങല്ലൂർ : സെയിലിംഗിൽ ദേശീയ തലത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ പൂർവ വിദ്യാർത്ഥിയും അഴീക്കോട് സ്വദേശിയുമായ ആൾഡ്രിൻ ആന്റണിയെ ഹമദാനിയ യു.പി സ്‌കൂൾ ആദരിച്ചു. പൂനെയിൽ നടന്ന നാഷണൽ സെയിലിംഗ് റാങ്കിംഗ് റഗട്ടയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടും ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ആൽഡ്രിൻ കരസ്ഥമാക്കിയിരുന്നു. എറിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ, വാർഡ് മെമ്പർ സുമിത ഷാജി, പ്രധാനദ്ധ്യാപിക ടി.രമ, എൻ.ഐ.ബേനസീർ, കെ.ഡി.ലൈജു, എ.കെ.ബബിത എന്നിവർ സംസാരിച്ചു.