കൊടുങ്ങല്ലൂർ: ലോകമലേശ്വരം ഉഴുവത്തുകടവ് ശ്രീനാരായണ സമാജം വക മയൂരേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാമാസ വാവുബലിതർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി ദിജിത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. പിതൃതർപ്പണത്തിനായി നുറുകണക്കിന് ഭക്തർ എത്തിച്ചേർന്നു. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും മറ്റ് ചടങ്ങുകളും നടന്നു. സമാജം പ്രസിഡന്റ് കെ.എസ്.പ്രവീൺ, സെക്രട്ടറി സത്യൻ പാറക്കൽ, മാതൃസംഘം പ്രസിഡന്റ് വത്സല നടേശൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.