johnson

ചാലക്കുടി: ആദിവാസി വനിതാ വാച്ചറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് സെക്‌ഷൻ ഫോറസ്റ്റർ അറസ്റ്റിൽ. ഷോളയാർ സ്‌റ്റേഷനിലെ പി.പി.ജോൺസനെയാണ് (48) മലക്കപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ ആറിനായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ ജോൺസൻ ഷോളയാർ സ്‌റ്റേഷനിൽ അന്നാണ് ചുമതലയേൽക്കാനെത്തിയത്.

യുവതി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.തുടർന്ന് മലക്കപ്പാറ പൊലീസിൽ പരാതി നൽകി. ചാലക്കുടി ഡിവൈ.എസ്.പി പി.സി.ബിജുകുമാർ ഷോളയാറിലെത്തി മറ്റ് ഉദ്യോഗസ്ഥരുടെ മൊഴി ശേഖരിച്ചു. ഇതിനിടെ ജോൺസൺ അവധിയിൽ പോയി. തിരിച്ചെത്തിയ ഉടനെയായിരുന്നു അറസ്റ്റ്. കോട്ടയം സ്വദേശിയായ ജോൺസൺ മലയാറ്റൂർ സ്‌റ്റേഷനിൽ നിന്നാണ് പണിഷ്‌മെന്റ് ട്രാൻസ്ഫറായി ആറിന് ഷോളയാറിൽ ചുമതലയേറ്റത്. മറ്റ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ ഇത്തരം പരാതികളുണ്ട്.