മുള്ളൂർക്കര: മുള്ളൂർക്കര ഒമ്പതാം വാർഡ് ആറ്റൂർ വളവിൽ വനിത ഫിറ്റ്‌നസ് സെന്റർ പ്രവർത്തനമാരംഭിച്ചു. യു.ആർ.പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് അദ്ധ്യക്ഷയായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ മുഖ്യാതിഥിയായി. പി.സാബിറ, ബി.കെ.തങ്കപ്പൻ, ശശികല സുബ്രഹ്മണ്യൻ, പ്രതിഭ മനോജ്, ഷാദിയ അമീർ, എം.എ.നസീബ, പി.ജി.ഘനശ്രീ, അനില എന്നിവർ സംസാരിച്ചു.