1
1

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരത്തിലെ മഴയുടെ അളവ് ഇനി മുതൽ രേഖപ്പെടുത്തും. നഗരസഭ കൃഷിഭവൻ പരിധിയിൽ മഴയുടെ അളവ് സ്വയം രേഖപ്പെടുത്തുന്ന ഓട്ടോമാറ്റിക് മഴമാപിനി സ്ഥാപിക്കുന്ന പദ്ധതിക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി. എം.എൽ.എ സ്ഥാപിക്കുന്ന മിനി ഹൈമാസ്റ്റ് വിളക്കുകളുടെ ക്വട്ടേഷൻ അത്താണി സിൽക്കിന് നൽകും. 2024-25 വർഷത്തെ വാർഷിക ധനകാര്യ പത്രികയ്ക്കും അംഗീകാരം നൽകി. വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മരാമത്ത് പദ്ധതികളുടെ ടെൻഡർ അംഗീകരിച്ചു. ചെയർപേഴ്‌സൺ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, പി.ആർ.അരവിന്ദാക്ഷൻ, എ.എം.ജമീലാബി, സ്വപ്ന ശശി, കെ.ബി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

മഴ രേഖപ്പെടുത്തും ഓട്ടോമാറ്റിക് മഴമാപിനി
ഓട്ടോമാറ്റിക് മഴമാപിനി മഴയുടെ അളവ് സ്വയം രേഖപ്പെടുത്തുന്ന ഉപകരണമാണ്. ഡാറ്റ തത്സമയം ലഭ്യമാക്കും. ഫണൽ വഴി ശേഖരിക്കുന്ന മഴവെള്ളം സെൻസറിലേക്ക് ഒഴുകിയെത്തും. വെള്ളത്തിന്റെ അളവിനനുസരിച്ച് ഇലക്ട്രിക്കൽ സിഗ്‌നൽ പുറത്തുവിടും. ഇതിലൂടെ കൃത്യമായ മഴ അളവ് ലഭ്യമാകും.

യോഗത്തിലെ പ്രധാന തീരുമാനങ്ങൾ