inauguration
1

അന്നമനട: അന്നമനട പഞ്ചായത്തിൽ അംബേദ്കർ മെമ്മോറിയൽ ഡിജിറ്റൽ റഫറൻസ് ലൈബ്രറി നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. 2024 - 25 ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 87 ലക്ഷം രൂപ ചെലവിൽ ഹൈടെക് നിലവാരത്തിൽ നിർമ്മിച്ച ലൈബ്രറിയിൽ ആറ് കമ്പ്യൂട്ടർ യൂണിറ്റുകളും യു.പി.എസ് സംവിധാനവുമുണ്ട്. ഒരേസമയം ആറുപേർക്ക് ഓൺലൈൻ പഠനം നടത്താവുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ്, വൈസ് പ്രസിഡന്റ് സിന്ധു ജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ടി.കെ.സതീശൻ, മഞ്ജു സതീശൻ, കെ.എ.ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.