law-cell

തൃശൂർ: ജില്ലാ നിയമസേവന അതോറിറ്റിയുടെ സൗജന്യ ലീഗൽ എയ്ഡ് ക്ലിനിക്ക് തൃശൂർ കളക്ടറേറ്റിൽ പ്രവർത്തനം തുടങ്ങി. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പി.പി.സെയ്തലവി ഉദ്ഘാടനം ചെയ്തു. കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനായി. ബാർ അസോ. പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണൻ, ക്ലർക്ക് അസോ. പ്രസിഡന്റ് പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി.മുരളി സ്വാഗതവും ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജിയുമായ സരിത രവീന്ദ്രൻ നന്ദിയും പറഞ്ഞു. സൗജന്യ ലീഗൽ എയ്ഡ് ക്ലിനിക്കിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഒരു അഭിഭാഷകന്റെയും പാരാലീഗൽ വളന്റിയറുടെയും സേവനം ലഭ്യമാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.