പെരിഞ്ഞനം : എസ്.എൻ.ഡി.പി യോഗം കുറ്റിലക്കടവ് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗുരുമന്ദിരം നിർമ്മാണ പ്രവൃത്തികളുടെ കല്ലിടൽ കർമ്മം എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ നിർവഹിച്ചു. നിർമ്മാണ സമിതി ചെയർമാനും ശാഖാ പ്രസിഡന്റുമായ കെ.കെ.ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ഡോ.മുകുന്ദൻ ചുള്ളിപ്പറമ്പിൽ, ശരത് ചന്ദ്രൻ കരുവത്തിൽ, എസ്.എൻ.ഡി.പി കൊടുങ്ങല്ലൂർ യൂണിയൻ കൗൺസിലർ എം.കെ.തിലകൻ, പൊന്മാനിക്കുടം ജുമാ മസ്ജിദ് ഉസ്താദ് ഹാഫിള് അനസ് ബാഖഫി, ജഡ്ജി എം.ബി.പ്രജിത്, ഇ.കെ.രമേഷ്, കൺവീനർ കെ.ജി.സുവർണ്ണൻ, ശാഖാ സെക്രട്ടറി എം.പി.ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു. ഭൂമിപൂജ, ശിലാപൂജ, ഗുരുപ്രാർത്ഥന എന്നിവ സുധി ശാന്തിയുടെ കാർമ്മികത്വത്തിൽ നടന്നു. എം.വി.സുകുമാരൻ, പ്രതാപൻ കാരയിൽ, അശോകൻ കാരയിൽ, സി.സി.രാമകൃഷ്ണൻ, ബീന സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.