puraskara

കൊടുങ്ങല്ലൂർ : ദേശീയതല അബാക്കസ് ആൻഡ് വേദിക് മാത്ത്‌സ് മത്സരത്തിൽ വിജയികളായവർക്കുള്ള പുരസ്‌കാര വിതരണം സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് മുജീബ് റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ന്യൂറോ നെറ്റ് സ്ഥാപകൻ ബിജു പച്ചിരിയൻ അദ്ധ്യക്ഷത വഹിച്ചു. പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ പി.ബി.ലോലിത, പനങ്ങാട് സെന്റ് ജോർജ്‌സ് മിക്‌സ്ഡ് എൽ.പി സ്‌കൂൾ എച്ച്.എം നിമ്മി ആർ.മേനോൻ, പനങ്ങാട് എച്ച്.എസ്.എസ് എച്ച്.എം : ടി.ആർ.രേഖ, കളരിപ്പറമ്പ് യു.പി.എസ്.എച്ച്.എം : കെ.ബി.സുബൈദ, പാപ്പിനിവട്ടം എ.എം.യു.പി എസ്.എച്ച്.എം : വി.എ.മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ജില്ലയിലെ ന്യൂറോനെറ്റ് ടീച്ചർമാർക്കുള്ള ആദരവും, ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ജില്ലയിൽ നിന്ന് മാത്രമായി 50ൽപരം വിദ്യാർത്ഥികളായിരുന്നു പരീക്ഷയിൽ പങ്കെടുത്തിരുന്നത്.