പുത്തൻചിറ: വടക്കുംമുറി ഗവ. എൽ.പി സ്‌കൂളിൽ. വി.ആർ.സുനിൽ കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെയും, എസ്.എസ്.കെ പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവിൽ സജ്ജീകരിച്ച 'വർണ്ണക്കൂടാരം കിഡ്‌സ് പാർക്കി'ന്റെയും, നവീകരിച്ച ഹാളിന്റെയും ഉദ്ഘാടനം സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു. അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, പി.കെ.ഡേവിസ്, സംഗീത അനീഷ്, എ.പി.വിദ്യാധരൻ, എ.എൻ.രേണുക, വാസന്തി സുബ്രഹ്മണ്യൻ, പത്മിനി ഗോപിനാഥ്, കെ.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.