പഴയന്നൂർ : വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് വടക്കേത്തറ ഗവ. എൽ.പി സ്‌കൂളിൽ നിർമിക്കുന്ന ഹൈടെക് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കെ.രാധാകൃഷ്ണൻ എം.പി നിർവഹിച്ചു. യു.ആർ.പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷ്‌റഫ്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുരളീധരൻ എന്നിവർ മുഖ്യാതിഥികളായി. സാന്റോ സെബാസ്റ്റ്യൻ, കെ.പി.ശ്രീജയൻ, കെ.എ.ഹംസ, എ.സൗഭാഗ്യവതി, പി.ജയപ്രകാശ്, ടി.സന്തോഷ്, വി.ലതിക, ബി.പ്രമോദ്, കെ.കെ.സുധീഷ്, കെ.ഗിരിജ എന്നിവർ സംസാരിച്ചു. കെ.രാധാകൃഷ്ണൻ മന്ത്രി ആയിരിക്കെയാണ് പദ്ധതി കൊണ്ടുവരുന്നത്. രണ്ട് നിലകളിലായി മൂന്ന് ക്ലാസ് മുറികളും ഹാളും വരാന്തയും ശുചിമുറികളും അടക്കം 2900 സ്‌ക്വയർ ഫീറ്റിലാണ് പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിക്കുക.