marchans

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.ആർ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ മഞ്ഞളി മുഖ്യപ്രഭാഷണം നടത്തി.

ഭദ്രം പദ്ധതിയുടെ പത്ത് ലക്ഷം രൂപയുടെ ധനസഹായം ജില്ലാസെക്രട്ടറി കെ.ഐ.നജാഹ് നിർവഹിച്ചു. വനിതാ വിംഗ് സംസ്ഥാന ട്രഷറർ ഷൈന ജോർജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, പ്രതീഷ് പോൾ, നെയ്‌സൺ മാത്യു, സുബൈർ വാഴാലിപ്പാടം എന്നിവരെ ആദരിച്ചു. നഗരം മുഴുവൻ ക്യാമറ നിരീക്ഷണത്തിൽ കൊണ്ടുവരുന്ന പദ്ധതി പ്രസിഡന്റ് എൻ.ആർ.വിനോദ് കുമാർ പ്രഖ്യാപിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.കെ.ഷാജി, ട്രഷറർ കെ.ജെ.ശ്രീജിത്ത്, പി.കെ.സത്യശീലൻ എന്നിവർ പ്രസംഗിച്ചു. അജിത് കുമാർ, എം.എസ്.സാജു, രാജീവൻ പിള്ള, പി.ആർ.ബാബു, സി.സി.അനിത, വിനോദ് കക്കറ, ടി.പി.പ്രശാന്ത്, അൻസിൽ, സുപ്രഭ ഉണ്ണികൃഷ്ണൻ, സ്മിത അനിൽ എന്നിവർ സംബന്ധിച്ചു.