
പുതുക്കാട്: വിദ്യാർത്ഥികളെ പാഠ്യവിഷയങ്ങളിൽ മാത്രം തളച്ചിടാതെ ക്വിസ്, സംഗീതം, സ്‌പോർട്സ് തുടങ്ങിയ മേഖലകളിലേക്ക് കൂടി തിരിച്ചുവിട്ടാൽ മയക്കുമരുന്നും മൊബൈൽ ഉപയോഗവും കുറയ്ക്കാൻ കഴിയുമെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്. പ്രജ്യോതി നികേതൻ കോളേജ് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് സ്ഥാപക മാനേജർ ഡോ. ഫാ. ഹർഷജൻ പഴയാറ്റിൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. സിമി വർഗീസ്, കോളേജ് ചെയർപേഴ്‌സൺ വൈഖരി എസ്.നായർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈഖരി മറ്റു യൂണിയൻ ജില്ലാ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി ജീത ജോണി, പി.ടി.എ വൈസ് പ്രസിഡന്റ് പി.ഒ.മിനി, സ്റ്റാഫ് അഡ്വെെസർ ഡോ. മിലു മരിയ ആന്റോ, ഡോ. ജിന്റോ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.