വടക്കാഞ്ചേരി: നാടിന്റെ കാർഷിക മുന്നേറ്റത്തിന് നവകുതിപ്പേകാൻ കുമരനെല്ലൂരിൽ സ്മാർട്ട് കൃഷിഭവൻ. രണ്ടു കോടി രൂപ ചെലവഴിച്ച് പണി പൂർത്തീകരിച്ച കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3470 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ രണ്ട് നിലകളിലായാണ് നിർമ്മാണം. ഫ്രണ്ട് ഓഫീസ്, വിള ആരോഗ്യകേന്ദ്രം, ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ എക്കോ ഷോപ്പ്, വിവിധ പരിശീലനങ്ങൾക്ക് പ്രത്യേക ഹാൾ, ഡിജിറ്റൽ ലൈബ്രറി എന്നിവ ഉൾപ്പെടുന്നതാണ് സ്മാർട്ട് കൃഷിഭവൻ.

ഇന്ന് വൈകിട്ട് നാലിന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് തുടങ്ങിയവർ പങ്കെടുക്കും.

സ്വാഗതസംഘം ചെയർപേഴ്‌സൺ പി.എൻ.സുരേന്ദ്രൻ, കൺവീനർ എം.എൻ.ദിപിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വടക്കാഞ്ചേരി സ്മാർട്ട് കൃഷിഭവൻ ഓഫീസ്