1
1

കൊടുങ്ങല്ലൂർ : കായിക പരിശീലനത്തിനും വ്യായാമത്തിനും ഇനി മൈതാനം തേടി പോകേണ്ടതില്ല. കായിക പ്രേമികൾക്ക് പുത്തൻ പ്രതീക്ഷ നൽകി എടവിലങ്ങ് പഞ്ചായത്തിലെ കാരയിൽ മിനി സ്റ്റേഡിയം ഒരുങ്ങുകയാണ്. സംസ്ഥാന കായിക വകുപ്പ് ഒരു കോടി 82 ലക്ഷം രൂപ ചെലവഴിച്ചാണ് കാരയിൽ സ്റ്റേഡിയം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. നവംബർ മാസം പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന വിധമാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
പ്രദേശത്തെ കായിക പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇ.ടി.ടൈസൺ എം.എൽ.എയുടെ നേതൃത്വത്തിൽ എടവിലങ്ങ് പഞ്ചായത്ത് ഭരണസമിതിയാണ് സ്റ്റേഡിയം നിർമ്മാണത്തിന് ആലോചന തുടങ്ങിയത്. പഞ്ചായത്തിൽ ഒരു സ്ഥലത്തും മൈതാനമില്ലാത്തത് കായികപ്രതിഭകൾക്ക് വല്ലാത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പരിശീലനത്തിനും മറ്റും മറ്റ് പഞ്ചായത്തുകളിലെ മൈതാനങ്ങളെ തേടിപ്പോകേണ്ട അവസ്ഥയായിരുന്നു. കേരളോത്സവത്തോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ പോലും പഞ്ചായത്ത് മേഖലയ്ക്ക് പുറത്താണ് നടത്തിയിരുന്നത്.

മത്സരങ്ങൾ ഇനി പഞ്ചായത്തിൽ തന്നെ

സ്റ്റേഡിയത്തിൽ ഫുട്ബാൾ ടർഫ്