photo-
1

മാള : സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) വലിയപറമ്പ് മേഖല കുടുംബയോഗം കുരുവിലശ്ശേരി മാളിയേക്കൽ എ.കെ.സെലീന ജയിംസിന്റെ വീട്ടിൽ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ജോയ് മണ്ടകത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എസ്.പുരുഷോത്തമൻ അദ്ധ്യക്ഷനായി. എസ്.സോമസുന്ദരം, കെ.സി.സുകുമാരൻ, എ.എൻ.മല്ലിക, പി.എം.സന്തോഷ്, കെ.ഒ.ഡേവിസ്, ജോൺസൺ കണ്ണമ്പുഴ, എ.കെ.സെലീന ജയിംസ് എന്നിവർ സംസാരിച്ചു.