മാള: മാള വിദ്യാഭ്യാസ ഉപജില്ല ശാസ്‌ത്രോത്സവം സമാപന സമ്മേളനം പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ഉദ്ഘാടനം ചെയ്തു. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗ പി.കെ.ഡേവീസ് മുഖ്യാതിഥിയായി. ജയ ബിജു, കെ.വി.രഘു, കെ.മധു, ടി.കെ.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. എ.ഇ.ഒ : കെ.കെ.സുരേഷ് സമ്മാനദാനം നിർവഹിച്ചു.
വിവിധ വിഭാഗങ്ങളിലെ മത്സര ഫലങ്ങൾ
എച്ച്.എസ്.എസ് വിഭാഗം: ഒന്നാം സ്ഥാനം മാള സെന്റ് ആന്റണീസ് എച്ച്.എസ്.എസ് (384 പോയന്റ്), രണ്ടാം സ്ഥാനം എസ്.സി.ജി.എച്ച്.എസ്.എസ് കോട്ടക്കൽ മാള (345 പോയന്റ്).
എച്ച്.എസ് വിഭാഗം: ഒന്നാം സ്ഥാനം എസ്.സി.ജി.എച്ച്.എസ്.എസ് കോട്ടക്കൽ മാള (361 പോയന്റ്), രണ്ടാം സ്ഥാനം സെന്റ് ജോസഫ് ഇ.എം.എച്ച്.എസ്.എസ് ആളൂർ (268 പോയന്റ്).
യു.പി വിഭാഗം: ഒന്നാം സ്ഥാനം സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് കുഴിക്കാട്ടുശ്ശേരി (189 പോയന്റ്), രണ്ടാം സ്ഥാനം എസ്.സി.ജി.എച്ച്.എസ്.എസ് കോട്ടക്കൽ മാള (147 പോയന്റ്).
എൽ.പി വിഭാഗം: ഒന്നാം സ്ഥാനം സെന്റ് മേരീസ് എൽ.പി.എസ് കുഴിക്കാട്ടുശ്ശേരി (164 പോയന്റ്), രണ്ടാം സ്ഥാനം എസ്.സി.എൽ.പി.എസ് കോട്ടക്കൽ മാള (155 പോയന്റ്).