prethi-shedham

കൊടുങ്ങല്ലൂർ : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ആശാപ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും, ആശാ പ്രവർത്തകർക്ക് നേരെ അതിക്രമം അഴിച്ചുവിടുകയും ചെയ്തതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരിൽ പ്രതിഷേധയോഗവും പ്രകടനവും നടത്തി. മനുഷ്യാവകാശ പ്രവർത്തകനും ആശ സമരസഹായ സമിതി ചെയർമാനുമായ എൻ.ബി.അജിതൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധയോഗം ആശാവർക്കർ ഹസീന ഉദ്ഘാടനം ചെയ്തു. ആശാ വർക്കർമാരായ ജിജി, അമ്പിളി എന്നിവർ സമരാനുഭവങ്ങൾ പങ്കുവെച്ചു. സമരസഹായ സമിതി ജനറൽ കൺവീനർ നെജു ഇസ്മയിൽ, നന്ദഗോപൻ വെള്ളത്താടി, സിറാജ് അത്താണി, വി.ഐ.ശിവരാമൻ, വി.കെ.അജയൻ, കെ.വി.വിനോദ്, വൈഗ എന്നിവർ സംസാരിച്ചു.