
തൃശൂർ: ഐ.എം.എ തൃശൂർ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. രാത്രി 7.30ന് ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസൻ ഉദ്ഘാടനം ചെയ്യും. തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജോസഫ് ജോർജ് അദ്ധ്യക്ഷനാകും. ഡോ. പി.ഗോപികുമാർ സ്ഥാനാരോഹണച്ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഡോ. എം.എൻ.മേനോൻ, ഡോ. സാമുവൽ കോശി എന്നിവർ മുഖ്യാതിഥികളാകും. ഡോ. ബേബി തോമസ് (പ്രസിഡന്റ്), ഡോ. പവൻ മധുസൂദനൻ (വൈസ് പ്രസിഡന്റ്), ഡോ. പി.എം.ഷർമിള (സെക്രട്ടറി), ഡോ. ടി.എം.അനന്തകേശവൻ, ഡോ. നിഷി റോഷിനി, ഡോ. ജോസഫ് തോമസ് (ജോയിന്റ് സെക്രട്ടറിമാർ), ഡോ. ബിജോൺ ജോൺസൺ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികളായി ചുമതലയേൽക്കുന്നത്.