പുത്തൻചിറ: ഗുരുധർമ്മ പ്രബോധിനി സഭയുടെ വാർഷിക പൊതുയോഗവും സ്ഥാപക പ്രസിഡന്റ് എം.പി.അരവിന്ദാക്ഷൻ മാസ്റ്റർ സ്മാരക അവാർഡ് വിതരണവും 26 ന് രാവിലെ 9.30ന് സഭ പ്രാർത്ഥനാമന്ദിരത്തിൽ നടക്കും. സഭാ പ്രസിഡന്റ് പി.ബി.രാജു അദ്ധ്യക്ഷനാകും. പുത്തൻചിറ കിഴക്കേ ജുമാ മസ്ജിദ് ചീഫ് ഇമാം ജൗബൈദുള്ള അഷ്‌റഫി നിസാമി പൊതുയോഗം ഉദ്ഘാടനം ചെയ്യും. എം.പി.അരവിന്ദക്ഷൻ മാസ്റ്റർ സ്മാരക അവാർഡ് വെള്ളാങ്കല്ലൂർ എക്‌സ് സർവീസ് ലീഗിന് സമർപ്പിക്കും.