
തൃശൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ കൂട്ടായ്മയായ പൂമ്പാറ്റയുടെ സ്ഥാപകൻ പെപ്പിൻ ജോർജിന് ഇൻക്ലൂസീവ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിൽ ഓണററി ഡോക്ടറേറ്റ് ലഭിച്ചതിൽ ആദരം സംഘടിപ്പിച്ചു. പന്ത്രണ്ട് വർഷമയി ഭിന്നശേഷിയുള്ളവർക്ക് നിരവധി കലാ പരിശീലനം നൽകിവരികയാണ് പെപ്പിൻ ജോർജ്. കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി കലാകൂട്ടായ്മയുടെ സ്ഥാപകനാണ്. പൂമ്പാറ്റ കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ സെക്രട്ടറി അപർണ നാരായണൻ അദ്ധ്യക്ഷയായി. മേളപ്രമാണി പെരുവനം സതീശൻ മാരാർ, എ.സി.കൃഷ്ണൻ, പിന്റോ, സുചിത, റോമ മൺസൂർ എന്നിവർ പ്രസംഗിച്ചു.