ചേലക്കര: കുത്താമ്പുള്ളിയെയും മായന്നൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള കൊണ്ടാഴി - കുത്താമ്പുള്ളി പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. ഡിസംബറിൽ പണി പൂർത്തീകരിക്കുമെന്ന് യു.ആർ പ്രദീപ് എം.എൽ.എ അറിയിച്ചു. നടപ്പാതയിൽ ടൈൽ വിരിക്കൽ, പാലങ്ങളുടെ ഇടയിലൂള്ള റോഡിൽ ഇന്റർലോക്ക് ടൈൽ വിരിക്കൽ, റോഡ് ടാറിംഗ്, പെയിന്റിംഗ്, മാർക്കിംഗ് തുടങ്ങിയ ചെറിയ പണികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. 2016-17 ൽ ആണ് പാലം പണിക്കും അപ്രോച്ച് റോഡിനുള്ളമുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി മുഖേന അനുമതി ലഭിച്ചത്. 33.14 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചത്. അപ്രോച്ച് റോഡിന് 1.61 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 6.69 കോടി രൂപ ചെലവഴിച്ചു. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ കുറഞ്ഞ ദൂരത്തിലും സമയത്തിലും ഒറ്റപ്പാലം ഭാഗത്തേക്ക് എത്തിച്ചേരാൻ കഴിയും.
ഇരു കരകളും ബന്ധിപ്പിക്കും
കുത്താമ്പുളി ഭാഗത്തെ പാടം ഭാഗത്തെ പാലം- 194. 8 മീറ്റർ
ഇറിഗേഷൻ കനാൽ ഭാഗത്ത് പാലത്തിന് നീളം - 20. 14 മീറ്റർ
ഗായത്രി പുഴയ്ക്ക് കുറുകെയുള്ള പാലം-155. 74 മീറ്റർ
പാലങ്ങളുടെ വീഥി -11 മീറ്റർ
ക്യാരിയേജ് വേയുടെ വീതി - 7.5 മീറ്റർ
നടപ്പാത-1.5 മീറ്റർ