കൊടകര: കേരള സർക്കാർ ആയുഷ് വകുപ്പ്, ആയുഷ് മിഷൻ കേരള എന്നിവയുടെ പൊതുജനാരോഗ്യ പരിപാടിയായ കാരുണ്യ ആയുഷ് പാലിയേറ്റീവ് ഒ.പി പ്രവർത്തനം ആരംഭിച്ചു. കനകമലയിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷയായി.
ജില്ല ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ലീന റാണി മുഖ്യാതിഥിയായി. പഞ്ചായത്ത്പ്രസിഡന്റുമാരായ അശ്വതി വിബി, സുന്ദരി മോഹൻദാസ്, കെ.ജി.രജീഷ്,ഇ.കെ.സദാശിവൻ,സജിനി സന്തോഷ്, ഡോ. കാർത്തിക് കൃഷ്ണൻ, ഡോ.എസ്.സുനില എന്നിവർ സംസാരിച്ചു