ചാവക്കാട്: ശ്രീപുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠി മഹോത്സവം 26,27തീയതികളിൽ നടക്കും. 26ന് വൈകിട്ട് 6 മുതൽ തിരുവാതിരക്കളി,വീരനാട്യം എന്നിവയും മറ്റ് കലാകാരികളും അരങ്ങേറും. 27ന് രാവിലെ 5.30ന് വിശേഷാൽ ഗണപതിഹോമം, മലർനിവേദ്യം,അയ്യപ്പനും സുബ്രഹ്മണ്യനും അഷ്ടദ്രവ്യാഭിഷേകം, നാദസ്വരം,ക്ഷേത്രം നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം എന്നിവയുണ്ടാകും.വൈകിട്ട് നാലിന് പേരകം മുക്കുട്ടക്കൽ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നും ശ്രീപുനർജ്ജനി ഗൾഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂത്താലം,രാജേഷ് പാലയൂരിന്റെ കാർമ്മികത്വത്തിൽ സ്വാമി തുള്ളൽ,മരത്തംകോട് ജയദേവൻ സംഘത്തിന്റെ ഉടുക്ക്,ശ്രീവിനായക പറവൂരിന്റെ തങ്കരഥം,സുബിൻ കോട്ടയത്തിന്റെ നാദസ്വരം,പറവൂർ വേൽമുരുക കാവടി സംഘത്തിന്റെ കാവടിയാട്ടം,സതീഷ് ചന്ദ്രൻ കോട്ടയത്തിന്റെ പൊയ്ക്കാൽ മയിൽ,ഐശ്വര്യ കലാസമിതി കോട്ടയത്തിന്റെ അമ്മൻകുടം,വാണിയംകുളം രാമൻ സ്മാരക തിറ സംഘത്തിന്റെ തിറ,പുന്ന ശ്രീനാമം ഭജൻസിന്റെ വീരനാട്യം എന്നിവയുടെ അകമ്പടിയോടെ ഷഷ്ഠി എഴുന്നള്ളിപ്പ് രാത്രി 9 ന് ക്ഷേത്രത്തിൽ എത്തിച്ചേരും. മൂന്നുനേരവും അന്നദാനവും ഉണ്ടായിരിക്കുമെന്നും.വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ മോഹൻ ദാസ് ചേലനാട്ട്, കെ.ആർമോഹൻ, എം.ബി.സുധീർ, വി.പ്രേംകുമാർ, സി.കെ.ബാലകൃഷ്ണൻ,വി.സി.ജിമീഷ്,ജിബു വി.നായർ, കെ.കെ.സുബ്രഹ്മണ്യൻ,വിനോദ് പി. മേനോൻ,ദാസൻ തോട്ടുപുറത്ത്, എം.എസ്.ഷിജു, എം.ടി.ഗിരീഷ്,എം.ടി.വിജയൻ എന്നിവർ പങ്കെടുത്തു.