1

വാടാനപ്പിള്ളി : തൃത്തല്ലൂർ സെന്ററിലെ ഓട്ടോറിക്ഷാ ഡ്രൈവർ ജാബിർ തന്റെ രണ്ടര മാസത്തെ ട്രിപ്പിലൂടെ കിട്ടിയ വരുമാനം മഞ്ജുവിന്റെ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറി. വാടാനപ്പിള്ളി എ.കെ.ജി കോളനിയിൽ താമസിക്കുന്ന മത്സ്യ തൊഴിലാളിയായ മേപ്പറമ്പിൽ കുഞ്ഞിമോന്റെ മകളുടെ കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ തുടർ ചികിത്സാ സഹായ നിധിയിലേക്കാണ് തുക കൈമാറിയത്. പിതാവ് കുഞ്ഞിമോനാണ് മകൾ മഞ്ജുവിന് കിഡ്‌നി നൽകുന്നത്. മുത്തു പട്ടുറുമാൽ, ഷാഹിർ, ഹംസ, മുഹമ്മദ് അരവശ്ശേരി, സാബിർ, പ്രതാപൻ വാലത്ത്, സുമ സന്തോഷ് വടക്കൂട്ട് എന്നിവർ ചേർന്നാണ് തുക കൈമാറിയത്.