
തൃശൂർ: കമുകറ ഫൗണ്ടേഷന്റെ കമുകറ സംഗീത പുരസ്‌കാരം അന്തരിച്ച സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർക്ക്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. പ്രൊഫ. ഡോ. ഓമനക്കുട്ടി ചെയർമാനായ ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം സമർപ്പിക്കുന്നത്. 31 ന് റീജ്യണൽ തിയേറ്ററിൽ വൈകീട്ട് 4.30 ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ജോൺസന്റെ പത്‌നി റാണി ജോൺസന് സമ്മാനിക്കും. ഗീതം സംഗീതത്തിന്റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങിൽ സംഗീത പരിപാടിയും നടക്കും. വാർത്താസമ്മേളനത്തിൽ പി.വി. ശിവൻ, ഇ.എച്ച്. മുഹമദ് റഷീദ്, സുകുമാരൻ ചിത്രസൗധം, ഡോ. കമുകറ ആർ. ശ്രീലേഖ, ടി.വി.അനന്തനാരായണൻ എന്നിവർ പങ്കെടുത്തു.