
തൃശൂർ: കുടിവെള്ള നിരക്ക് കൂട്ടാൻ കോർപറേഷൻ സി.പി.എം ഭരണ സമിതി കൗൺസിലർമാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്ന് കൗൺസിലർ ജോൺ ഡാനിയേൽ. നിരക്ക് കൂട്ടണമെന്ന അഭിപ്രായം രേഖപ്പെടുത്താത്ത പ്രതിപക്ഷ കൗൺസിലർമാർക്ക് ഭീഷണി സർക്കുലർ അയച്ചിരിക്കുകയാണ് സെക്രട്ടറി. മേയറുടെ നിർദേശപ്രകാരമാണ് നടപടി. കുടിവെള്ള നിരക്കിൽ കൗൺസിൽ തീരുമാനമെടുക്കണമെന്നാണ് ഓഡിറ്റ് പരാമർശമുള്ളത്. നിരക്ക് വർധിപ്പിക്കേണ്ട എന്ന് കൗൺസിൽ തീരുമാനമെടുത്താൽ പരാമർശം അസാധുവാകും. എന്നാൽ ഓഡിറ്റിന്റെ മറവിൽ അധിക കുടിവെള്ള നിരക്ക് അടിച്ചേൽപ്പിക്കാനാണ് ഭരണ സമിതി നീക്കം. കൗൺസിലർമാരെ ഭീഷണിപ്പെടുത്തി കുടിവെള്ള നിരക്ക് വർധിപ്പിക്കാനുള്ള ശ്രമം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ജോൺ ഡാനിയൽ പറഞ്ഞു.