photo

തൃശൂർ: ഇന്ത്യൻ ബാങ്കുകളിൽ വിദേശ മൂലധനം അനുവദിക്കുന്ന കേന്ദ്രസർക്കാർ നയം ഇന്ത്യൻ സാമ്പത്തിക രംഗം പടിപടിയായി വിദേശ മൂലധന ശക്തികളുടെ നിയന്ത്രണത്തിലേക്ക് എത്തിക്കുമെന്ന് തൃശൂരിൽ ചേർന്ന ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. രാജ്യത്തിന്റെ പരമാധികാരം അപകടത്തിലാക്കുന്ന നയം പൂർണമായി പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിദേശ സ്ഥാപനങ്ങൾ ലാഭം ലക്ഷ്യമിട്ട് ബാങ്കുകൾ അവരുടെ നിയന്ത്രണത്തിലാക്കുമ്പോൾ കർഷകരുടെയും ചെറുകിട സംരംഭകരുടെയും സാധാരണക്കാരുടെയും താല്പര്യങ്ങൾ ഹനിക്കപ്പെടും. ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. ജയഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എച്ച്.വിനോദ് കുമാർ, ഒ. പ്രജിത്ത് കുമാർ, കെ. സത്യനാഥൻ എന്നിവർ സംസാരിച്ചു.