ചേർപ്പ്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസിസ്, ഹസീന അക്ബർ, ജെറി ജോസഫ്, എൻ.ടി.സജീവൻ, റോസിലി ജോയ്, വിശ്വനാഥൻ, ടി.എൻ.ഉണ്ണിക്കൃഷ്ണൻ, അനിത മണി, ഗീത, ടി.കെ.സുനിൽകുമാർ, ഷീല ഹരിദാസ്, സി.എം.അനീഷ് എന്നിവർ സംസാരിച്ചു.