municipality-new-building

ചാവക്കാട്: മിനി സിവിൽ സ്റ്റേഷന് എതിർവശത്ത് നഗരസഭ ഓഫീസിന് 13,109.13 ചതുരശ്ര അടിയിൽ പുതിയ കെട്ടിടം നിർമ്മിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനിയർ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്ലാൻ, എസ്റ്റിമേറ്റ് തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്. കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും. കെട്ടിട നിർമ്മാണത്തിന് 5.50 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയായതായി എൻ.കെ.അക്ബർ എം.എൽ.എ അറിയിച്ചു. പുതിയ കെട്ടിടം പണിയുന്നതിന് എൻ.കെ.അക്ബർ എം.എൽ.എയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ എസ്റ്റിമേറ്റ് നിരക്കിൽ വർദ്ധന വന്നതിനാൽ അഞ്ച് കോടി 50 ലക്ഷം രൂപയായി നിർമ്മാണച്ചെലവ് വർദ്ധിച്ചു. ഇതോടെ പുതുക്കിയ ഭരണാനുമതി നൽകി സർക്കാർ ഉത്തരവാകുകയായിരുന്നു.

പ്രധാന പ്രവർത്തനങ്ങൾക്ക് താഴത്തെ നില
8216.76 ചതുരശ്ര അടിയുള്ള താഴത്തെ നിലയാണ് പ്രധാന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുക.

കെട്ടിടത്തിൽ ഹൈടെക് സംവിധാനങ്ങൾ