ചാവക്കാട്: തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേള ആൻഡ് കേരള സ്‌കൂൾ സ്‌കിൽ ഫെസ്റ്റിവൽ 2025 ലോഗോ പ്രകാശനം ചാവക്കാട് പി.ഡബ്ല്യു.ഡി ട്രസ്റ്റ് ഹൗസിൽ എൻ.കെ.അക്ബർ എം.എൽ.എ നിർവഹിച്ചു. ശാസ്ത്രമേള പബ്ലിസിറ്റി ചെയർമാനും ചാവക്കാട് നഗരസഭ വൈസ് ചെയർമാനുമായ കെ.കെ.മുബാറക് അദ്ധ്യക്ഷനായി. പി.കെ.മുജീബ് റഹ്മാൻ പൂവത്തുംകടവിൽ വള്ളിവട്ടത്തിന്റെ ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പി.എം.ബാലകൃഷ്ണൻ, ടി.രാധ, വി.ബി.സിന്ധു, പി.ടി.കിറ്റോ, എൻ.കെ.പ്രവീൺ എന്നിവർ സംസാരിച്ചു.