ചാവക്കാട്: തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേള ആൻഡ് കേരള സ്‌കൂൾ സ്‌കിൽ ഫെസ്റ്റിവൽ 28, 29 തീയതികളിൽ ചാവക്കാടും ഗുരുവായൂരുമായി നടക്കും. മേളയുടെ ഉദ്ഘാടനം മമ്മിയൂരിൽ എൽ.എഫ്.സി.ജി.എച്ച്.എസ്.എസിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിക്കും. എൻ.കെ.അക്ബർ അദ്ധ്യക്ഷനാകും. ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജപ്രശാന്ത് മുഖ്യാതിഥിയാവും. മേളയുടെ സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നിർവഹിക്കും. ഗണിതശാസ്ത്രമേള മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്(എച്ച്.എസ് ബ്ലോക്ക്), ഐ.ടി മേള എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് (എച്ച്.എസ്.എസ് ബ്ലോക്ക്), സാമൂഹിക ശാസ്ത്രമേള എൽ.എഫ്.സി.യു.പി സ്‌കൂൾ മമ്മിയൂർ, ശാസ്ത്രമേള എം.ആർ.ആർ.എം.എച്ച്.എസ്.എസ് ചാവക്കാട്, പ്രവൃത്തി പരിചയമേള ശ്രീകൃഷ്ണ എച്ച്.എസ്.എസ് ഗുരുവായൂർ, കേരള സ്‌കൂൾ സ്‌കിൽ ഫെസ്റ്റിവൽ ജി.എച്ച്.എസ്.എസ് ചാവക്കാട് എന്നിവിടങ്ങളിൽ നടക്കും. 52 സ്‌കൂളുകളിൽ നിന്നായി 500 ഓളം കുട്ടികൾ പങ്കെടുക്കും. 60 സ്റ്റാളുകളിൽ പ്രദർശനവും വിൽപ്പനയുമുണ്ടാകും. 19 ഇനങ്ങളിൽ തൊഴിൽ നൈപുണികളുടെ മത്സരങ്ങളും വിനോദങ്ങളും കരിയർ ഫെസ്റ്റും ഉണ്ടാകും.