pm

തൃശൂർ: പി.എം ശ്രീ വിഷയത്തിൽ സി.പി.ഐ ഇടതുമുന്നണിയിൽ നിന്ന് എവിടെയും പോകില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ശബരിമല കൊള്ളയിൽ നിന്ന് വിഷയം തിരിക്കാനുള്ള നീക്കങ്ങളാണ് സി.പി.എമ്മും സി.പി.ഐയും നടത്തുന്നത്. അതിനുവേണ്ടിയുള്ള നാടകമാണിത്. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ശ്രമിച്ചാലും അയ്യപ്പൻ വിടില്ല. അത്രയ്ക്കും കൊള്ള നടത്തിയിട്ടുണ്ട്. പി.എം ശ്രീ വന്നാലും പാഠ്യപദ്ധതിയിൽ മാറ്റംവരില്ല. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിദ്യാഭ്യാസ ആനുകൂല്യം കിട്ടാൻ കുട്ടികൾക്ക് അവകാശമുണ്ടെന്നും ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു.